ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ യാസ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു. ഇതോടെ ഒഡിഷ-പശ്ചിമ ബംഗാൾ തീരങ്ങളിൽ കനത്ത ജാഗ്രത മുന്നറിയിപ്പ് നൽകി. ബുധനാഴ്ച് വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് കര തൊടുമെന്ന കരുതുന്നു.
ഒഡിഷയിലെ ബാലസോറിന് സമീപം അതിതീവ്ര ചുഴലിക്കാറ്റായി യാസ് തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. യാസ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ ഒഡിഷ,പശ്ചിമ ബംഗാൾ,ആന്ധ്ര സംസ്ഥാനങ്ങൾ മുന്നൊരുക്കങ്ങൾ കടുപ്പിച്ചു. യാസ് ചുഴലിക്കാറ്റിന്റെ ഫലമായി കേരളത്തിലും പരക്കെ മഴ ലഭിച്ചേക്കും.
എറണാകുളം,ഇടുക്കി,കോട്ടയം,പത്തനംതിട്ട,ആലപ്പുഴ,കൊല്ലം,തിരുവനന്തപുരം ജില്ലകളിൽ മഴ ലഭിക്കുമെന്ന് പ്രവചനം. യാസ് ചുഴലിക്കാറ്റിന് 170 കിലോമീറ്റർ വേഗതയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഒഡിഷയോട് അതീവ ജാഗ്രത പുലർത്താൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.