ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വിമർശിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് ബാധിച്ച് മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചതിന് ശേഷം നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കരഞ്ഞിരുന്നു.
പ്രധാനമന്ത്രി മുതലക്കണ്ണീർ ഒഴുകുകയാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി മുതലകൾ നിർദോഷികളാണെന്നും പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനിടെ മോദി ഒഴുക്കിയത് മുതല കണ്ണീർ ആണെന്നും രാഹുൽ പരോക്ഷമായി വിമർശിച്ചു. മുതലകൾ നിർദോഷികളാണെന്ന് ട്വിറ്ററിൽ കുറിച്ചായിരുന്നു മോദി കോവിഡ് മഹാമാരി കൈ കാര്യം ചെയ്യുന്നതിനെ രാഹുൽ വിമർശിച്ചത്.
വാക്സിനില്ല,കുറഞ്ഞ ജി ഡി പി, ഉയർന്ന കോവിഡ് മരണനിരക്ക്,സർക്കാർ എവിടെ എന്നും രാഹുൽ ചോദിച്ചു. കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ രോഗബാധിതരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലും രാഹുൽ ആശങ്ക പ്രകടിപ്പിച്ചു.