ന്യൂഡൽഹി: ബ്ലാക്ക് ഫംഗസ് ബാധിച്ചവരിൽ 70 ശതമാനവും പുരുഷന്മാരെന്ന് കണ്ടെത്തൽ. ഇന്ത്യയിലെ നാല് ഡോക്ടർമാർ ബ്ലാക്ക് ഫംഗസ് ബാധിച്ച 101 പേരിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. രോഗം കൂടുതലും കണ്ടെത്തിയത് പ്രമേഹരോഗികളിലാണ്. 101 പേരിൽ 83 പേരും പ്രമേഹ രോഗികളായിരുന്നു. 76 പേർ സ്റ്റിറോയ്ഡ് മരുന്ന് കഴിച്ചിരുന്നു. 89 പേരിലും മൂക്കിലും സൈനെസിലുമാണ് ഫംഗൽ ബാധ കണ്ടെത്തിയത്.
ഇന്ത്യ,അമേരിക്ക,ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ രോഗികളിലാണ് പഠനം നടത്തിയത്. ഫംഗസ് ബാധയുടെ പശ്ചാത്തലത്തിൽ കേരളം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്‌ധരുടെ മുന്നറിയിപ്പ് ഉണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ കേരളത്തിലാണ്. ഈ സാഹചര്യത്തിൽ കോവിഡ് വന്ന് പ്രതിരോധ ശേഷി കുറഞ്ഞവർ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണമെന്നും ആരോഗ്യ രംഗത്തെ വിദഗ്ദർ പറയുന്നു.