കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട. ഒരു കോടി 85 ലക്ഷം വിലമതിക്കുന്ന 3334 ഗ്രാം സ്വർണമാണ് പിടികൂടിയത്. വടകര സ്വദേശി അബ്ദുൽ ശരീഫ്,മലപ്പുറം സ്വദേശി നജീദ് അലി എന്നിവരുടെ പക്കൽ നിന്നുമാണ് സ്വർണം പിടികൂടിയത്.എയർ ഇന്ത്യ വിമാനത്തിലാണ് ഇവർ എത്തിയത്. ഇവരെ കസ്റ്റഡിയിൽ എടുത്തു. കസ്റ്റംസും ഡി ആർ ഐയും ചേർന്നുള്ള പരിശോധനയിലാണ് സ്വർണം പിടികൂടിയത്.