കൊച്ചി: കൊടകര കുഴൽപ്പണ കവർച്ച കേസിൽ അന്വേഷണം ബി ജെ പി നേതാക്കളിലേക്ക്. മൂന്ന് ആർ എസ് എസ് -ബി ജെ പി നേതാക്കളെ ഇന്ന് ചോദ്യം ചെയ്യും. തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ ഹരി,ട്രെഷറർ സുജയ്,ആർ എസ് എസ് നേതാവ് കാശിനാഥൻ എന്നിവരെയാണ് ചോദ്യം ചെയ്യുക. പണം കൊണ്ടുവന്നത് ആർക്കുവേണ്ടിയാണെന്നും ഈ വിവരം ചോർന്നത് എങ്ങനെ എന്നുമുള്ള വിവരങ്ങളാണ് അന്വേഷിക്കുന്നത്. മൂന്നര കോടി കവർന്ന കേസിലാണ് ചോദ്യം ചെയ്യൽ. പണം തട്ടിയെടുത്ത ക്രിമിനൽ സംഘത്തിന് വിവരം ചോർന്നതാണ് അന്വേഷിക്കുന്നത്. പണം എവിടേക്ക് ആർക്ക് കൊണ്ട് പോകുകയായിരുന്നുവെന്നും ചോദ്യം ചെയ്യലിൽ നിന്നും വ്യക്തമാകും.
കാറിൽ ഉണ്ടായിരുന്നത് മൂന്നര കോടി തന്നെയെന്ന് യുവമോർച്ച നേതാവ് സുനിൽ നയിക്കിന്റെയും ആർ എസ് എസ് പ്രവർത്തകൻ ധര്മരാജന്റെയും വെളിപ്പെടുത്തൽ.അനധികൃത പണം സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നുവെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു.വാഹനാപകടമുണ്ടാക്കി കാറിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ആർ എസ് എസ് പ്രവർത്തകൻ ധർമരാജ്,ഡ്രൈവർ സംജീറിന്റെ പേരിൽ കൊടകര പൊലീസിന് പരാതി നൽകിയത്.