തിരുവനന്തപുരം: മൂന്ന് കോടി കോവിഡ് ഡോസ് വാക്സിൻ വാങ്ങാൻ ആഗോള ടെൻഡർ വിളിച്ച് കേരളം. ജൂൺ 5 നു ടെൻഡർ തുറക്കുമ്പോൾ ഏതൊക്കെ കമ്പനികളാണ് മത്സര രംഗത്ത് ഉണ്ടാവുക എന്നത് അറിയാം. സംസ്ഥാനത്തിന് ആവശ്യമായ വാക്സിൻ കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. കേരള മെഡിക്കൽ സർവീസസ് കോർപറേഷനാണ് കേരള സർക്കാരിന് വേണ്ടി ടെൻഡർ വിളിച്ചിരിക്കുന്നത്.
കേരളത്തിന് പുറമെ രാജസ്ഥാൻ,മഹാരാഷ്ട്ര,ഉത്തർപ്രദേശ്,ഒഡിഷ എന്നി സംസ്ഥാനങ്ങളും ആഗോള ടെൻഡർ വഴി വാക്സിൻ വാങ്ങാനുള്ള സാധ്യത തേടുന്നുണ്ട്. ആഗോള ടെൻഡർ വഴി വാക്സിൻ വാങ്ങിയാൽ വിലയിൽ കുറവ് വരുമെന്ന് സർക്കാർ കണക്ക് കൂട്ടുന്നു. വാക്സിൻ കക്ഷാമത്തിനും ഇത് വലിയൊരു അളവിൽ പരിഹാരമാകും.