ഇന്ത്യൻ ഷൂട്ടിംഗ് പരിശീലക മൊണാലി ഗോർഹെ(44) മരിച്ചു. മരണവിവരം ദേശീയ റൈഫിൾ അസോസിയേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 15 ദിവസത്തെ ചികിത്സക്ക് ശേഷമാണ് മൊണാലിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നതും മരണപ്പെടുന്നതും. മൊണാലിയുടെ പിതാവ് മനോഹർ ഗോർഹെ വ്യാഴാഴ്ച കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.
ഇന്ത്യൻ ഷൂട്ടിങ് ടീമിലെ കോർ ഗ്രൂപ്പ് അംഗവും പിസ്റ്റൽ കോച്ചുമായിരുന്നു മൊണാലി. 2016ലെ സാഫ് ഗെയിംസിനുള്ള ശ്രീലങ്കൻ ടീമിനേയും മൊണാലി പരിശീലിപ്പിച്ചിച്ചിരുന്നു. ഈ ലങ്കൻ ടീം വെങ്കല മെഡൽ നേടി. നാസിക്കിലെ ആദ്യ ഷൂട്ടിങ് ബാച്ചിൽ അംഗമായിരുന്നു ഇവർ. ജർമനിയിൽ നിന്ന് ഐഎസ്എസ്എഫ് കോച്ചിങ് സർട്ടിഫിക്കറ്റും മൊണാലിക്ക് ലഭിച്ചിട്ടുണ്ട്.