ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പുമായി ബന്ധപ്പെട്ട ഐസിസി തീരുമാനം ജൂൺ ഒന്നിന്. എക്സിക്യൂട്ടിവ് ബോർഡ് മീറ്റിംഗിലാണ് ഐസിസി ഇക്കാര്യം തീരുമാനിക്കുക. ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ടി-20 ലോകകപ്പ് നടക്കുക. കൊവിഡ് പ്രതിസന്ധിയിലായ ഇന്ത്യയിൽ നിന്ന് ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയേക്കും.
കഴിഞ്ഞ ഐപിഎൽ സീസൺ വിജയകരമായി നടത്തിയതുകൊണ്ട് തന്നെ ടി-20 ലോകകപ്പ് വേദിയായുള്ള പ്രഥമ പരിഗണനയും യുഎഇയ്ക്ക് തന്നെയാണ്. ഈ മാസം 29ന് ബിസിസിഐ യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ വേദിമാറ്റത്തെപ്പറ്റി ബിസിസിഐ തീരുമാനമെടുക്കും. ഈ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാവും ഐസിസി ഇക്കാര്യത്തിൽ ഇടപെടുക.