തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ അഴിമതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പുതുതായി മന്ത്രിയായ പി.എ. മുഹമ്മദ് റിയാസ്. 20 വർഷം മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ നടത്തും. റോഡ് വികസനത്തിന് ജനങ്ങളുടെ പിന്തുണ തേടുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
കോവിഡ് മൂലം ടൂറിസം പുനരുദ്ധാരണം പ്രതിസന്ധിയിലാണ്. പ്രത്യേക സാഹചര്യത്തിൽ ജില്ലകളെ കോർത്തിണക്കി കൊണ്ടുള്ള വിനോദ സഞ്ചാരം ശക്തിപ്പെടുത്തണം. വിനോദ സഞ്ചാര മേഖലയിലെ ജീവനക്കാരുടെ പ്രശ്നങ്ങളിൽ പരിഹാരം കാണേണ്ടതുണ്ടെന്നും മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.