തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മുഖ്യ പ്രതികളിലൊരാളായ രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയാണ് അറസ്റ്റിലായത്. കവർച്ചാ പണം ഒളിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 20 ആയി.
കവർച്ചാ പണം ഒളിപ്പിച്ചു വെക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഏകദേശം 25 പേരുടെ പക്കൽ പണം എത്തിയതായി അന്വേഷണ സംഘത്തിന്റെ നിഗമനം.
കൊടകര കുഴൽപണ കേസിലെ മുഖ്യ പ്രതികളിലൊരാളായ രഞ്ജിത്തിന്റെ തൃശൂർ പുല്ലൂറ്റിലെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം 14 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. മുഖ്യ പ്രതികളായ രജ്ഞിത്തും മുഹമ്മദ് അലിയും തട്ടിയെടുത്ത പണം നിരവധി പേർക്ക് വീതം വെച്ചതായും പൊലീസ് കണ്ടെത്തി.
ഇതുവരെ പൊലീസ് കണ്ടെടുത്തത് 90 ലക്ഷം രൂപയാണ്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് കോഴിക്കോട് സ്വദേശി ധർമ്മരാജന്റെ പരാതി.