അബുദാബി: യുഎഇയില്‍ ഇന്ന് 1401 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മൂന്ന് പേര് മരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, ചികിത്സയിലായിരുന്ന 1374 പേര് രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 5,31,459 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ നടത്തിയ 2,44,880 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 5,51,430 പേര്‍ക്ക് ഇതുവരെ യുഎഇയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 1,642 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. നിലവില്‍ 18,329 പേര് രോഗം ബാധിച്ച് ചികിത്സയിലുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.