ഇന്ത്യക്കായി കളിക്കുന്ന കാലത്ത് മലയാളി പേസർ എസ്ശ്രീശാന്ത് മൈതാനത്ത് അഗ്രെസ്സിവായിരുന്നു. ഇത്തരത്തിലൊരു സംഭവം ഓർത്തെടുക്കുകയായിരുന്നു മുൻ ഇന്ത്യൻ താരവും കേരളം രഞ്ജി ടീമിൽ ശ്രീശാന്തിന്റെ സഹതാരവും കൂടിയായ റോബിൻ ഉത്തപ്പ.
ശ്രീശാന്തിന്റെ ഈ ദേഷ്യം നിയന്ത്രിക്കാൻ അന്ന് ക്യാപ്റ്റനായിരുന്ന എം എസ് ധോണി ച്യ്ത കാര്യത്തെ കുറിച്ചാണ് ഉത്തപ്പ പറയുന്നത്.’ശ്രീശാന്ത് ബോൾ ചെയ്യാൻ ഒരുങ്ങുകയാണ്. റൺ അപ്പ് തുടങ്ങുംപ്പോഴേക്കും നോൺ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്ന ബാറ്റ്സ്മാൻ ക്രീസിൽ നിന്ന് ഇറങ്ങി. ഇതോടെ ശ്രീശാന്ത് റൺ അപ്പ് അവസാനിപ്പിച്ച്സ്റ്റമ്പ് ഇളക്കി അമ്പയറോട് ഔട്ടിനായി അപ്പീൽ ചെയ്തു. ഇതെല്ലം കണ്ടു ധോണി അടുത്തേക്ക് വന്നിട്ട് ശ്രീശാന്തിനോട് പറഞ്ഞു പോ പന്തെറിയു ബ്രോ’ എന്ന്. ശ്രീശാന്തിനെ മാറ്റി നിർത്തിയാണ് ധോണി ഇക്കാര്യം പറഞ്ഞെത്തുന്നതും ഉത്തപ്പ വ്യക്തമാക്കി.