ദോഹ: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 590 പേര്‍ക്കെതിരെ നടപടിയെടുത്ത് ഖത്തര്‍. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കാത്ത 451 പേര്‍ക്കെതിരെയും പാര്‍ക്കുകളിലും കോര്‍ണിഷിലും ഒത്തുകടിയതിന് 72 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്ത 41 പേര്‍ക്കെതിരെയുമാണ് നടപിയെടുത്തത്.
കൂടാതെ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് എട്ടുപേരും അടച്ചിട്ട സ്ഥലങ്ങളില്‍ ഒത്തുകൂടിയതിന് ഏഴ് പേരും ഹോം ക്വാറന്റീന് ലംഘിച്ചതിന് 11 പേരും പിടിയിലായി. ഇവരെ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പുറപ്പെടുവിച്ചിട്ടുള്ള നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.