തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തോൽവിക്ക് പിന്നാലെ നേതൃ മാറ്റത്തിനൊരുങ്ങി കോൺഗ്രസ് ഹൈ കമാൻഡ്. വി.ഡി സതീശൻ എം എൽ എ പ്രതിപക്ഷ നേതാവ് അയയ്ക്കുമെന്ന് റിപ്പോർട്ടുകൾ.
കെ.സുധാകരൻ എം പിയെ കെ പി സി സി പ്രസിഡന്റ് ആയും,പി.ടി തോമസ് എം എൽ എയെ യു ഡി എഫ് കൺവീനർ ആയും തിരഞ്ഞെടുക്കുമെന്ന് സൂചന. ഈകാര്യത്തിൽ തീരുമാനം ഇന്നോ നാളെയോ ഉണ്ടായേക്കും.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാർട്ടി എം എൽ എമാരുമായി ഹൈകമാൻഡ് പ്രതിനിധികൾ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിൽ യുവ എം എൽ എമാർ ഭരണമാറ്റം വേണമെന്ന് അറിയിച്ചിരുന്നു.
എ ഗ്രൂപ്പിന്റെയും ഉമ്മൻ ചാണ്ടിയുടെയും പിന്തുണ ഉറപ്പിച്ചതോടെ രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവാകുമെന്നാണ് പ്രതീഷിച്ചിരുന്നത്. എന്നാൽ യുവ എം എൽ എമാർ വി.ഡി സതീശനെ പിന്തുണച്ചു.