ന്യൂഡൽഹി: വനിതാ ക്രിക്കറ്റ് കളിക്കാരുടെ വാർഷിക കരാർ പ്രഖ്യാപിച്ചു ബി സി സി ഐ. 19 കളിക്കാർക്കാണ് വാർഷിക കരാർ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ഇത് 22 ആയിരുന്നു. ഈ വർഷം ഒക്ടോബർ മുതൽ സെപ്തംബര് വരെയാണ് കരാർ.
എ ക്യാറ്റഗറിയിലെ കളിക്കാർക്ക് 50 ലക്ഷം രൂപയും ബി ക്യാറ്റഗറിയിൽ 30 ലക്ഷവും സിയിൽ 10 ലക്ഷം രൂപയുമാണ് വാർഷിക പ്രതിഫലം.
സ്മൃതി മന്ദനാ,ഹർമൻ പ്രീത്,പൂനം യാധവ് എന്നിവർക്കാണ് എ ഗ്രേഡ് കരാർ. ഷഫാലി വർമയെ സിയിൽ നിന്നും ബിയിലേക്ക് ഉയർത്തിയിട്ടുണ്ട്. പൂനവും രാജേശ്വരിയും സിയിൽ നിന്നും ബിയിൽ ഇടംപിടിച്ചു.
വേദ കൃഷ്ണമൂർത്തി,ഏക്താ,അനൂജ്,ഡി ഹേമലത എന്നിവരെയാണ് കരാറിൽ നിന്നും ഒഴിവാക്കിയത്. ഇംഗ്ലണ്ട് പര്യടനമാണ് ഇനി ഇന്ത്യൻ വനിതാ ക്രിക്കറ്റ്ടീമിന് മുൻപിൽ. ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് മുൻപ് മുംബൈ ബയോ ബബിളിലാണ് താരങ്ങൾ ഇപ്പോൾ.