തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷത്തിന് മാന്യമായ സ്ഥാനമുണ്ട്. അത് കാത്തുസൂക്ഷിക്കാൻ അവർക്കായിട്ടില്ല എന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
പ്രതിപക്ഷം സത്യപ്രതിജ്ഞ ബഹിഷ്കരിച്ചത് എന്തുകൊണ്ടാണെന്ന് അവർ തന്നെ ചിന്തിക്കണം. ഇങ്ങനെയാണോ ചെയ്യേണ്ടത്. പ്രതിപക്ഷത്തിന് മാന്യമായ സ്ഥാനമുണ്ട്. അത് കാത്തുസൂക്ഷിക്കാൻ അവർക്കായിട്ടില്ല. പുതിയ തുടക്കമാകുമ്പോൾ അവർ ഉണ്ടാകേണ്ടതായിരുന്നു. എല്ലാവരെയും പ്രതീക്ഷിച്ചിരുന്നില്ല, ഒന്ന് രണ്ട് പേർക്കെങ്കിലും പങ്കെടുക്കാമായിരുന്നുവെന്നും പ്രതിപക്ഷ സാന്നിധ്യമേ വേണ്ടെന്നത് ഔചിത്യമായില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.