കൊല്ലം: മലപ്പുറത്തും കൊല്ലത്തും കോവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. മലപ്പുറത്ത് ഫംഗസ് സ്ഥിരീകരിച്ച ആളുടെ ഇടത് കണ്ണ് നീക്കം ചെയ്തു. തിരൂർ ഏഴൂർ സ്വദേശിയുടെ കണ്ണാണ് ഫംഗസ് തലച്ചോറിലേക്ക് പടരാതിരിക്കാൻ നീക്കം ചെയ്തത്.
കഴിഞ്ഞ 22 നു കോവിഡ് ചികിത്സയ്ക്ക് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും തുടർന്ന് വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുമ്പോഴാണ് തിരൂർ ഏഴൂർ സ്വദേശി അബ്ദുൾ ഖാദറിന് ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങൾ പ്രകടമാകുന്നത്.