തിരുവനന്തപുരം; കേരള കോൺഗ്രസ് ജോസഫ് വിഭാഗം പാർലമെൻററി പാർട്ടി നേതാവായി പി ജെ ജോസഫിനെ തിരഞ്ഞെടുത്തു. ഡെപ്യൂട്ടി ലീഡറായി മോൻസ് ജോസഫ് എം എൽ എയെയും തിരഞ്ഞെടുത്തു. പാർലമെൻററി പാർട്ടി യോഗത്തിലാണ് തീരുമാനം.
നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയുടെ ഭരണഘടന പ്രകാരം കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം എൽ എയാണ് പാർലമെൻററി പാർട്ടി യോഗം വിളിച്ചു ചേർത്തത്.