തിരുവനന്തപുരം: പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. ഇന്ന് ചേർന്ന സി പി എം സെക്രെട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരം,ഐ ടി വകുപ്പുകൾ കൂടി നോക്കും.
ധനവകുപ്പ് കെ എൻ ബാലഗോപാൽ,വ്യവസായം പി രാജീവ്,എക്സ്സൈസ് വി എൻ വാസവൻ, സജി ചെറിയാൻ ഫിഷെറീസ്,സാംസ്കാരികം,വീണ ജോർജ് ആരോഗ്യം,വി ശിവൻകുട്ടി വിദ്യഭാസം,മുഹമ്മദ് റിയാസ് പൊതുമരാമത്ത്,കെ രാധാകൃഷ്ണൻ പട്ടിക വകുപ്പ്,വി അബ്ദുറഹ്മാൻ ന്യൂനപക്ഷക്ഷേമ വകുപ്പ്,ആർ ബിന്ദു വിദ്യാഭാസം എന്നിങ്ങനെ വകുപ്പുകൾ നൽകാനാണ് തീരുമാനമായത്.
കെ രാജൻ റവന്യൂ വകുപ്പ്,പി പ്രസാദിന് കൃഷി വകുപ്പ്,ജി ആർ അനിൽ ഭക്ഷ്യമന്ത്രി,ചിഞ്ചുറാണി വനം വകുപ്പ് എന്നിങ്ങനെയാണ് സി പി ഐ മന്ത്രിമാരുടെ വകുപ്പ്.ജലവിഭവ വകുപ്പ് റോഷി അഗസ്റ്റിൻ.,കെ. കൃഷ്ണൻകുട്ടി – വൈദ്യതി വകുപ്പ്,ആർ. ബിന്ദു – ഉന്നത വിദ്യാഭ്യാസംഎം.വി ഗോവിന്ദൻ – തദ്ദേശ സ്വയംഭരണം,അഹമ്മദ് ദേവർകോവിൽ – തുറമുഖ വകുപ്പ്.