തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട പാർട്ടിയുടെ തീരുമാനം അന്തിമമെന്ന് എൽ ഡി എഫ് കൺവീനർ എ.വിജയരാഘവൻ. കെ.കെ ശൈലജയെ ഉൾപെടുത്താത്തതിൽ ബന്ധപ്പെട്ട സാമൂഹ്യ മാധ്യമങ്ങളിലെ ക്യാമ്പയിൻ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി സ്വീകരിച്ച തീരുമാനമാണ് വ്യക്തമാക്കിയത്. ഗൗരവമായി ആലോചിച്ചാണ് പാർട്ടി തീരുമാനം എടുത്തത്. എല്ലാം പരിഗണിച്ചായിരുന്നു പാർട്ടി തീരുമാനം.
പാർട്ടിയുടെ സംഘടനപരവും രാഷ്ട്രീപരവുമായ തീരുമാനങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ വലിയ വിജയത്തിലേക്കാണ് എൽ ഡി എഫ് എത്തിയത്. ജനങ്ങളുടെ അംഗീകാരമാണിത്.വലിയ പ്രതീക്ഷയാണ് ജനങ്ങൾക്ക് സർക്കാരിന് മേൽ ഉള്ളത്. ഈ പ്രതീക്ഷയ്ക്ക് ഒപ്പം സർക്കാർ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.