കൊച്ചി; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ്. ഞായറാഴ്ചയുടെ ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് ചുഴലിക്കാറ്റായി മാറാനും സാധ്യത ഉണ്ട്.കേരളത്തിൽ വീണ്ടും ഇന്ന് മഴ ശക്തമാകും.
സംസ്ഥാനത്ത് കാലവർഷത്തിന്റെ വരവ് ഇത് നേരത്തേയാക്കുമെന്നും നിഗമനം.ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയാൽ അതിന് യാസ് എന്ന പേര് നൽകും. മെയ് 31 നു കാലവർഷം കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.