ഓഹരി വിപണിയില്‍ ചൊവാഴ്ച വ്യാപാരം അവസാനിപ്പിച്ചത് മികച്ച നേട്ടത്തോടെ. സെന്‍സെക്സ് 50,200നടുത്തെത്തി.കൊവിഡ് ബാധിതരുടെ പ്രതിദിന എണ്ണംകുത്തനെ കുറഞ്ഞതും വാക്സിന് നിര്‍മാണത്തിനായി കൂടുതല്‍ കമ്പനികള്‍ രംഗത്തെത്തിയേക്കുമെന്ന വാര്‍ത്തകളുമാണ് വിപണിയെ സ്വാധീനിച്ചത്.
613 പോയന്റാണ് സെന്‍സെക്സിലെ നേട്ടം. 50,193.33ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 185 പോയന്റ് ഉയര്‍ന്ന് 15,108.10ലുമെത്തി.
ബിഎസ്ഇ മിഡ്ക്യാപ് 1.87ശതമാനവും സ്മോള്‍ ക്യാപ് സൂചിക 1.28ശതമാനവും ഉയര്‍ന്നു. ഓട്ടോ സൂചിക 3.19ശതമാനവും ക്യാപിറ്റല്‍ ഗുഡ്സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, പവര്‍ തുടങ്ങിയ സെക്ടറുകള്‍ രണ്ടുശതമാനംവീതവും നേട്ടമുണ്ടാക്കി.