ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം പ്രിയ പൂനിയയുടെ മാതാവ് കോവിഡ് ബാധിച്ചു മരിച്ചു. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘എല്ലായ്പ്പോഴും കരുത്തയായിരിക്കണമെന്ന് അമ്മ പറയാറുള്ളതിന്റെ അര്‍ത്ഥം ഇന്നാണ് മനസിലായതെന്ന് പ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ഒരു ദിവസം നിങ്ങളില്ലാത്തതിന്റെ നഷ്ടം സഹിക്കാനുള്ള കരുത്ത് ഞാന്‍ നേടണമെന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്. എത്ര അകലെയായാലും അമ്മ എന്നും എന്റെ അരികെയുണ്ടാകും. എന്റെ മാര്‍ഗ ദര്‍ശിയായ അമ്മയെ ഞാനെന്നും സ്നേഹിക്കുന്നു.ജീവിതത്തില്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. പക്ഷെ തങ്ങളുടെ ഓര്‍മ്മകള്‍ ഒരിക്കലും മറക്കില്ല. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. മുന്കരുതലുകളുടുക്കണമെന്നും മാസ്ക് ധരിക്കുക. സാമൂഹിക അകലം പാലിക്കുക. സുരക്ഷിതരായിരിക്കുകയെന്നും പ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.