കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ തന്നെ ഇന്നും സ്വർണവില ഉയർന്നു. പവന് 240 രൂപ കൂടി 36 ,360 ആയി. ഗ്രാമിന് 30 രൂപ ഉയർന്ന 4545 ആയി.
ഈ മാസത്തിന്റെ തുടക്കത്തിൽ 35,040 ആയിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവിലയിൽ ചാഞ്ചാട്ടമുണ്ടായി. കഴിഞ്ഞ വെള്ളിയാഴ്ച 120 രൂപ കൂടിയ സ്വർണവില ശനിയാഴ്ചയും വർധിച്ചു.