തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന് 2021 ജൂണ്‍ മാസം നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം, രോഗ വ്യാപനത്തെ തുടര്‍ന്ന് നേരത്തെ നിരവധി പരീക്ഷകളും അഭിമുഖങ്ങളും പബ്ലിക് സര്‍വ്വീസ് കമ്മീഷന് മാറ്റിവെച്ചിരുന്നു.