കറാച്ചി: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുണ്ടായ വെടിവയ്പ്പില്‍ ഒമ്പത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കാഷ്‌മോര്‍ ജില്ലയിലെ ചാച്ചര്‍ ഗോത്രവര്‍ഗ വിഭാഗവും സബ്‌സോയി ഗോത്രവര്‍ഗ വിഭാഗവും തമ്മിലാണ് വെടിവയ്പ്പ് ഉണ്ടായതെന്നും ഇരു സംഘങ്ങളിലുമായി ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായും പൊലീസ് അറിയിച്ചു.
അതേസമയം, സംഭവ സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ സബ്‌സോയി വിഭാഗം ചാച്ചര്‍ വിഭാഗത്തിനെതിരെ ആക്രമണം അഴിച്ചു വിടുകയും കന്നുകാലികളെ മോഷ്ടിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ആക്രമണം ഉണ്ടായതെന്ന് കാഷ്‌മോര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് അംജദ് അലി ഷെയ്ക്ക് പറഞ്ഞു.
















