ഖത്തർ: 2022ല്‍ ഖത്തറില്‍ വെച്ച് നടക്കാന്‍ പോകുന്ന ഫിഫാ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളിൽനിന്ന് പിന്മാറി ഉത്തര കൊറിയ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തര കൊറിയയുടെ തീരുമാനം. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
യോഗ്യതാ മത്സരങ്ങളിൽ ഗ്രൂപ്പ് എച്ചിന്റെ ഭാഗമായിരുന്നു ഉത്തര കൊറിയ. അഞ്ചു കളികൾ പൂർത്തിയായപ്പോൾ എട്ടു പോയിന്റുമായി ഉത്തര കൊറിയ പട്ടികയിൽ നാലാമതാണ്. ഗ്രൂപ്പിലെ അവശേഷിച്ച പോരാട്ടങ്ങൾ ജൂണിൽ ദക്ഷിണ കൊറിയയിൽ നടക്കാനിരിക്കെയാണ് പിന്മാറ്റം.
നേരത്തെ ടോക്കിയോ ഒളിമ്പിക്സിൽനിന്നും ഉത്തര കൊറിയ പിൻവാങ്ങിയിരുന്നു.