കോട്ടയം: ജില്ലയില്‍ 2012 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2010 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉള്‍പ്പെടുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ട് പേര് രോഗബാധിതരായി. പുതിയതായി 8663 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 23.22 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 864പുരുഷന്മാരും 875 സ്ത്രീകളും 273 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 360 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
2190 പേര് രോഗമുക്തരായി. 16896 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 157889 പേര് കോവിഡ് ബാധിതരായി. 140054 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 59453 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.