കോവിഡ് പ്രതിസന്ധിയിൽ കൈതാങ്ങുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ഇപ്പോൾ ഓക്സിജൻ കോൺസെൻട്രേറ്റുകൾ നൽകി മാതൃകയായിരിക്കുകയാണ് താരം.ഗുഡ്ഗാവ് പോലീസിനാണ് അദ്ദേഹം ഓക്സിജൻ കോൺസെൻട്രേറ്റുകൾ സംഭാവന നൽകിയത്.
ഗുഡ്ഗാവ് പോലീസ് തന്നെ ഈ കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. തന്റെ ചെറിയ സഹായത്തിലൂടെ ഈ മഹാമാരിയിൽ രാജ്യത്തെ സേവിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് താരം പറഞ്ഞു.ഇനിയും തന്റെ രാജ്യത്തെയും സമൂഹത്തെയും സേവിക്കാൻ താൻ തയ്യാറെന്നും പറഞ്ഞ അദ്ദേഹം ഇന്ത്യ ഈ പ്രതിസന്ധി ഘട്ടം അതിജീവിക്കുമെന്നും കൂട്ടി ചേർത്തു.