സിഡ്നി: പന്ത് ചുരുണ്ടൽ വിവാദം വീണ്ടും ചർച്ചയാക്കി ഓസ്ട്രേലിയൻ പേസർ ബൻക്രോഫ്റ്. പന്ത് ചുരുണ്ടൽ എന്നതിനെ കുറിച്ച് ടീമിലെ ബൗളെർമാർക്കെല്ലാം അറിയാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു .
തന്റെ ഭാഗത്ത് നിന്നും അവിടെയുണ്ടായ പ്രവർത്തിയുടെ ഉത്തരവാദിത്വം താൻ അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. താൻ അവിടെ ചെയ്തത് മറ്റു ബൗളർമാർക്ക് ഗുണം ചെയ്തു.
അത്തരമൊരു പ്രവർത്തിയുടെ പ്രത്യാഘാതം എന്താകുമെന്ന് അറിയുമായിരുനെങ്കിൽ താൻ അങ്ങനെ ചെയ്യിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂല്യങ്ങളിൽ വിട്ടു വീഴ്ച്ച ചെയ്തു ടീമിനെ മുഴുവൻ നിരാശപെടുത്തിയതിൽ തനിക്ക് ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കാരിയറിൽ താൻ മെച്ചപ്പെട്ടു വന്നപ്പോഴാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.2018 -ലാണ് ഓസ്ട്രേലിയയുടെ സൗത്ത് ആഫ്രിക്കയ്ക്ക് കേപ്പ് ടൌൺ ടെസ്റ്റിലാണ് വിവാദമുണ്ടായത്. കളി തങ്ങൾക്ക് അനുകൂലമാകാൻ പന്തിൽ കൃത്രിമം കാണിക്കുകയായിരുന്നു ഓസീസ് താരങ്ങൾ.