ന്യൂഡൽഹി: ടി 20 ലോകകപ്പിൽ ടീമുകളുടെ എണ്ണം 20 ആക്കി ഉയർത്തുന്നതിനെ കുറിച്ച് ഐ സി സി ആലോചിക്കുന്നു. നിലവിൽ 16 ടീമുകളാണ് മത്സരിക്കുന്നത്. എന്നാൽ അതേ സമയം ഇന്ത്യയിൽ നിശ്ചയിച്ചിരുന്ന ലോകകപ്പിൽ 16 ടീമുകൾ തന്നെയാകും ഉണ്ടാകുക.
2024 ടി 20 യിൽ 20 ടീമുകളെ പങ്കെടുപ്പിക്കാനുള്ള സാധ്യതയാണ് ഐ സി സി നിലവിൽ പരിശോധിക്കുന്നത്. ഏകദിന ലോകകപ്പിൽ കളിക്കുന്ന ടീമുകളുടെ എണ്ണം വർധിപ്പിക്കുന്നതിനെ കുറിച്ചും ഐ സി സി ആലോചിക്കുന്നുണ്ട്.
2019 ഏകദിന ലോകകപ്പിൽ ടീമുകളുടെ എണ്ണം 14 -ൽ നിന്നും 10 ആയി കുറച്ചിരുന്നു. കുറവ് ടീമുകൾ കളിക്കുന്നതിനെ ബ്രോഡ്കാസ്റ്റർസ് തുണച്ചിരുന്നു.
എന്നാൽ ഏകദിന ലോകകപ്പിൽ മത്സരിക്കുന്ന ടീമുകളുടെ എണ്ണം 14 ലേക്ക് തന്നെ ഉയർത്തുന്നതാണ് പരിഗണിക്കുന്നത്. 2021 ടി 20 ലോകകപ്പിനുള്ള വേദി ഇന്ത്യയാണ്. ഒക്ടോബർ-നവംബര്‍ മാസങ്ങളിലാണ് ലോകകപ്പ് ഇന്ത്യയിൽ നിശ്ചയിച്ചിരിക്കുന്നത്.