ചങ്ങനാശ്ശേരി: കോവിഡ് കാലത്ത് മാതൃക തീർക്കുകയാണ് ചങ്ങനാശ്ശേരി ക്ലബ്. ക്ലബിന്റെ നേതൃത്വത്തിൽ നാഗസഭയ്ക്ക് 30 ഓക്സി മീറ്ററുകൾ വാങ്ങിച്ചു നൽകിയാണ് ക്ലബ് ഭാരവാഹികൾ മാതൃകയായത്. ഇതിനു പുറം വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്കായി 200 ഓക്സി മീറ്ററുകളും ക്ലബ് നൽകും. നഗരസഭയിലേക്ക് ഉള്ളത് അധ്യക്ഷ സന്ധ്യ മനോജിന് ക്ലബ് പ്രസിഡന്റ് ചാൾസ് പാലാത്തറ നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു.
വരും ദിവസങ്ങളിലായി മറ്റു ഓക്സി മീറ്ററുകൾ വിവിധ സ്ഥാപനങ്ങൾക്കായി നൽകും. ചങ്ങനാശേരി നഗരസഭ, നിയോജക മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകൾ, സർക്കാർ ആശുപത്രി, കോവിഡ് കെയർ സെന്റർ എന്നിവിടങ്ങളിലായാണ് 200 ഓക്സി മീറ്ററുകൾ നൽകുന്നത്. 1500 രൂപ വിലവരുന്ന ഓക്സി മീറ്ററുകളാണ് വിതരണം ചെയ്യുന്നത്. ഇതിന് പുറമെ പോലീസുകാർക്ക് സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ് എന്നിവയും ക്ലബ് നൽകി വരുന്നുണ്ട്.
ക്ലബ് സെക്രട്ടറി ജീൻ വി സോജൻ, ട്രഷറർ സോണി മാരാട്ടുകുളം, നാഗസഭ സെക്രട്ടറി വി പി ഷിബു, സ്ഥിരം സമിതി അധ്യക്ഷൻ, കമ്മിറ്റിയംഗം വിജി ഫിലിപ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.