ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികളായ ന്യൂസീലന്‍ഡിനെക്കാള്‍ (120) ഒരു പോയിന്റ് മുന്നിലാണ് ഇന്ത്യ. വ്യാഴാഴ്ച പുറത്തുവിട്ട പുതിയ റാങ്കിംഗ് പ്രകാരമാണ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.
109 പോയിന്റുമായി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഓസ്ട്രേലിയയെ പിന്തുള്ളയാണ് ഇംഗ്ലണ്ട് മൂന്നാമതെത്തിയത്. നാലാമതുള്ള ഓസ്ട്രേലിയയ്ക്ക് 108 പോയിന്റുണ്ട്. മൂന്ന് റേറ്റിംഗ് പോയിന്റ് ഉയര്‍ന്നെങ്കിലും പാക്കിസ്ഥാന്(94) അഞ്ചാം സ്ഥാനത്ത് തുടരുന്നു.
വെസ്റ്റ് ഇന്‍ഡീസ് എട്ടാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 2013ന് ശേഷം വിന്‍ഡീസ് നേടുന്ന ഉയര്‍ന്ന സ്ഥാനമാണിത്. ബംഗ്ലാദേശിനെതിരെ 2-0ന്റെ വിജയവും ലങ്കയോട് 0-0ന്റെ സമനിലയും വിന്‍ഡീസിന്റെ മുന്നേറ്റത്തിന് കാരണമായി.
80 പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് ഏഴാം സ്ഥാനത്ത്. ശ്രീലങ്കയും(78), ബംഗ്ലാദേശും(46), സിംബാബ്വെയുമാണ്(35) എന്നിവര്‍ യഥാക്രമം എട്ടു മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളിലുണ്ട്.
അതേസമയം, ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് ആണ് ഒന്നാം സ്ഥാനത്ത്. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് രണ്ടാം സ്ഥാനത്തെതി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സ്മിത്ത് രണ്ടാം സ്ഥാനത്ത് എത്തിയത്.
ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര (8), ഋഷഭ് പന്ത് (26) എന്നിവര്‍ റാങ്കിംഗില്‍ മുന്നേറ്റം നടത്തി.