കോട്ടയം: ജില്ലയില്‍ 2771 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2761 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 10 പേര് രോഗബാധിതരായി. പുതിയതായി 9293 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 29.81 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 1222പുരുഷന്മാരും 1205 സ്ത്രീകളും 34 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 530 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
3491 പേര് രോഗമുക്തരായി. 17215 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 153838 പേര് കോവിഡ് ബാധിതരായി. 135690 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 56975 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.