വെല്ലിങ്ടൺ: ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആൻഡേഴ്സൺ കോവിദാനന്തര ലോകവുമായി ബന്ധപ്പെടാൻ തങ്ങളുടെ രാജ്യം തയ്യാറെന്ന് അറിയിച്ചു. ന്യൂസിലൻഡിലെ തൊഴിലാളികളിൽ ഭൂരിഭാഗവും കോവിഡ് വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. ജൂലൈയോടെ ജനസംഖ്യയുടെ ഭൂരിഭാഗത്തിനും വാക്‌സിൻ നൽകുമെന്നും അവർ പറഞ്ഞു.
ഇപ്പോൾ മറ്റുള്ള രാജ്യങ്ങളുമായി ബന്ധപ്പെടാൻ ന്യൂസിലാൻഡ് സജ്ജമെന്നും അവർ പറഞ്ഞു. രാജ്യത്ത് ഒരു വർഷത്തിലേറെ അതിർത്തികൾ അടച്ചിട്ടിരുന്നു. ഇത് രാജ്യത്തിനുളിൽ തന്നെ വൈറസിനെ കെട്ടിയിടാൻ സഹായിച്ചുവെന്നും വിലയിരുത്തൽ.
ട്രാവൽ ബബിൾ തുറന്ന് ശേഷം ഏകദദേശം 70,000 ആളുകൾ ഓസ്‌ട്രേലിയയിൽ നിന്നും ഇന്ത്യയിലെത്തി.ജൂൺയോടെ ഏകദേശം ഒരു മില്യൺ കോവിഡ് വാക്‌സിൻ നൽകാനുള്ള പദ്ധതിയിലാണ് സർക്കാർ.
















