ന്യൂഡൽഹി: ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ പന്തിന്റെ ഭാവി പ്രവചനവുമായി മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ. ആളികത്തിക്കാൻ പോന്ന തീപ്പൊരിയാണ് പന്തിന്റെ ഉള്ളിൽ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ദേശിയ മാധ്യമത്തിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ക്യാപ്റ്റൻ എന്ന നിലയിൽ പന്തിന്റെ ഭാഗത്ത് നിന്നും തെറ്റുകൾ ഉണ്ടായേക്കാം.
ഏത് ക്യാപ്റ്റന്റെ ഭാഗത്ത് നിന്നാണ് തെറ്റ് വരാത്തത് ? കാര്യങ്ങൾ പഠിച്ചെടുക്കുന്നതിൽ സമർഥനാണ് പന്ത്. ഇത് ഐ പി എലിൽ ഡൽഹി ക്യാപിറ്റൽസിന്റെ കളിയിൽ വ്യക്തമാണ്. ഭാവിയുടെ താരമാണ് പന്തെന്നും അതിൽ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.