ന്യൂയോർക്ക്: കോവിഡ് മഹാമാരിയിൽ കഷ്ടപെടുന്ന ജനങ്ങൾക്ക് താങ്ങുമായി അമേരിക്കൻ സർക്കാർ. ജനങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന് സാഹചര്യമൊരുക്കാൻ ഇന്റർനെറ്റിന്റെ ബില്ലിന്റെ ഒരു തുക നല്കാൻ അമേരിക്കൻ സർക്കാർ തീരുമാനിച്ചു.
പ്രതിമാസ ഇന്റർനെറ്റ് ബില് ഇനത്തിൽ ഓരോ പൗരനും 50 ഡോളർ വീതം നൽകാനാണ് സർക്കാർ തീരുമാനം. ലക്ഷകണക്കിന് ജനങ്ങൾക്ക് പദ്ധതി പ്രയോജനം ചെയ്യുമെന്ന് ഫെഡറൽ കമ്മ്യൂണിക്കേഷൻ കമ്മീഷൻ അറിയിച്ചു
. നിലവിൽ ജനങ്ങൾക്ക് അടിയന്തര സഹായത്തിനായി 90,000 കോടി ഡോളറിന്റെ അടിയന്തര പദ്ധതിയാണ് അമേരിക്ക പ്രഖ്യാപിച്ചത്.ആദിവാസി മേഖലയിൽ ജീവിക്കുന്നവർക്ക് പ്രതിമാസ ഇന്റർനെറ്റ് ബില്ലിന്മേൽ 75 ഡോളർ വരെ അനുവദിക്കും.
















