കൊച്ചി: നടൻ ബാലയെ മകളെ കാണിക്കാൻ അനുവദിക്കുന്നില്ല എന്ന തരത്തിൽ യൂട്യൂബ് ചാനലിൽ വന്ന വാർത്തയ്ക്ക് എതിരെ മുൻ ഭാര്യയും ഗായികയുമായ അമൃത സുരേഷ്. ഇവരുടെ മകൾക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് യൂട്യൂബ് വാർത്തയിൽ പറഞ്ഞിരുന്നു. എന്നാൽ കുട്ടിക്ക് ഒരു കുഴപ്പവും ഇല്ലെന്നും സന്തോഷമായിട്ടിരിക്കുകയാണെന്നും അമൃത ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.
ചാനലിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു. എട്ടു വയസ്സുള്ള കുഞ്ഞിന് കോവിഡ് ആണെന്ന് വാർത്ത പ്രചരിപ്പിക്കുന്നത് ഒട്ടും സഹിക്കാൻ കഴിയില്ല.അമൃതയും ബാലയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളാണ് പുറത്ത് വന്നത്.
ഈ ഫോൺ സംഭാഷണം എങ്ങനെയാണ് പുറത്തായതെന്നും അമൃത ചോദിച്ചു. മകളോട് സംസാരിക്കണമെന്ന് ബാല ആവശ്യപ്പെട്ടപ്പോൾ താൻ കോവിഡ് ടെസ്റ്റ് റിസൾട്ടിനായി കാത്ത് നിൽക്കുകയായിരുന്നു. മകൾ തന്റെ അമ്മയുടെ അടുത്തായിരുന്നു.
റിസൾട്ട് നെഗറ്റീവ് ആകാതെ അമ്മയുടെ അടുത്തേക്ക് പോകാൻ കഴിയാത്തതിനാലാണ് അമ്മയെ വിളിക്കാൻ ആവശ്യപ്പെട്ടതെന്നും അമൃത പറയുന്നു. വീട്ടിലെത്തിയ ശേഷം ബാലയ്ക്ക് മെസേജും വോയിസ് നോട്ടും അയച്ചിട്ടും പ്രതികരിച്ചില്ലെന്ന് താരം പറഞ്ഞു.
















