അലഹബാദ്: ഐ സി സി ലോക ടെസ്റ്റ് ചാമ്പ്യൻ ഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ നേരിടാൻ ഇന്ത്യ തയ്യാർ എടുക്കുമ്പോൾ വിജയികളെ പ്രവചിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ.
പോരാട്ടത്തിൽ ഇന്ത്യയ്ക് തന്നെയായിരിക്കും വിജയമെന്ന് പ്രവചനം. ജൂൺ 18 മുതൽ ഇംഗ്ലണ്ടിലെ സതാംപ്റ്റണിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻ ഷിപ്പ് ഫൈനൽ പോരാട്ടം.
ഇന്ത്യൻ സംഘത്തെക്കുറിച്ച് പാർഥിവ് കീവീസിന് മുന്നറിയിപ്പും നൽകുന്നു. ഇന്ത്യയുടേത് ശക്തമായ ടീമാണ്. ന്യൂസിലാണ് ടീമിനെക്കാൾ എത്രയോ മുൻപിലാണ് ഇന്ത്യ. ജസ്പ്രീത്ത് ബുംറ, മുഹമ്മദ് ഷമി,ഇഷാന്ത് ശർമ്മ തുടങ്ങിയ പേസർമാരെ മറികടക്കുക എളുപ്പമല്ല.