ഏറ്റവും പുതിയ ഫിറ്റ്നസ് ബാന്‍ഡ് ഗോക്യുഐഐ വൈറ്റല്‍ 4 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗോക്യുഐഐ 4 ന് 17 എക്സര്‍സൈസ് മോഡുകള്‍ ഉണ്ട്. ഇതില്‍ വരുന്ന ചെറിയ സ്ക്രീനില്‍ മികച്ച രീതിയില്‍ കാണുന്നതിന് അമോലെഡ് കളര്‍ ഡിസ്പ്ലേയുമുണ്ട്. സര്‍ട്ടിഫൈഡ് ഐപി 68 വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് റെസിസ്റ്റന്‍സ് ഇതിൽ നല്‍കിയിട്ടുണ്ട്.
രക്തചംക്രമണം, സംയോജിത പള്‍സ് ഓക്സിമീറ്റര്‍ , തത്സമയ ഹൃദയമിടിപ്പ് മോണിറ്റര്‍, രക്തസമ്മര്‍ദ്ദം, രക്തത്തിലെ ഗ്ലൂക്കോസ് അളവ് എന്നിവ അളക്കുന്നു. 17 വ്യായാമ മോഡുകലും ഇവിടെയുണ്ട്. എല്ലാ പ്രവര്‍ത്തനങ്ങളും വൈറ്റല്‍ 4 സ്മാര്ട്ബാന്ഡില് 3 മുതല്‍ 4 ദിവസം വരെ നീണ്ടുനില്‍ക്കുമെന്നും തുടര്‍ച്ചയായ ഹൃദയമിടിപ്പും താപനില നിരീക്ഷണവും സ്വിച്ച് ചെയ്തുകൊണ്ട് 7-8 ദിവസം വരെ പ്രവര്‍ത്തനസമയം നീട്ടാന്‍ കഴിയുമെന്നും കമ്പനി 7 ദിവസം വരെ ബാറ്ററി ലൈഫ് നല്‍കുമെന്നും പറയുന്നു.
ഗോക്യുഐഐ വൈറ്റല്‍ 4ല്‍ 120×120 പിക്സല്‍ റെസല്യൂഷനോടു കൂടിയ ഒരു അമോലെഡ് കളര്‍ ഡിസ്പ്ലേയുണ്ട്. ഇത് ഐപി 68 വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് റെസിസ്റ്റന്‍സ് വരുന്നു.