ന്യൂഡൽഹി: ബയോ ബബിളിൽ എത്തിയതിന് ശേഷം മുംബൈയിൽ വച്ച് നടത്തുന്ന കോവിഡ് ടെസ്റ്റിൽ പരിശോധന ഫലം വന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കാനുള്ള ടീമിൽ നിന്നും പുറത്താക്കിയതായി കണ്ടോളാൻ കളിക്കാരോട് ബി സി സി ഐ. ഒരു കളിക്കാരനും വേണ്ടി സ്പെഷ്യൽ വിമാനം ഏർപെടുത്തില്ല.
ഇംഗ്ലണ്ടിലേക്ക് പോകുന്നതിന് മുൻപ് 8 ദിവസം ഇന്ത്യൻ ടീം ബയോ ബബിളിൽ കഴിയും. മുംബൈയിൽ നടത്തുന്ന കോവിഡ് ടെസ്റ്റിൽ ഫലം പോസിറ്റീവ് ആയാൽ ടീമിലെ സ്ഥാനം നഷ്ടപ്പെടുമെന്ന ഉറപ്പ്. ഇംഗ്ലണ്ടിൽ എത്തിയതിന് ശേഷം കളിക്കാർ 14 ദിവസം ക്വാറന്റീൻ ഇരിക്കണം. അവിടെ കളിക്കാർക്ക് പരിശീലനം നേടാൻ അനുമതിയുണ്ട്.