മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണ കൊലപാതകത്തില്‍ ഒളിമ്പിക് മെഡല്‍ ജേതാവായ ഇന്ത്യന്‍ ഗുസ്തിതാരം സുശീല്‍ കുമാറിനെതിരേ ഡല്‍ഹി പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തുവിട്ടു. കൊലപാതകം, ഗൂഢാലോചന എന്നിവയ്ക്ക് താരത്തിനെതിരെ കേസെടുത്തിട്ടുണ്ട്.
മേയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് മുന്‍ ദേശീയ ജൂനിയര്‍ ചാമ്പ്യനായ സാഗര്‍ റാണ കൊല്ലപ്പെടുന്നത്. സംഭവത്തില്‍ സുശീല്‍കുമാറിന് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നതോടെ താരം ഒളിവില്‍പ്പോവുകയായിരുന്നു. സുശീലിനു വേണ്ടി തിരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.സംഭവത്തിനു ശേഷം സുശീല്‍ ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും കടന്നതായി പൊലീസ് പറയുന്നു.