രാജസ്ഥാൻ റോയൽസ് താരം ചേതൻ സക്കറിയയുടെ പിതാവ് കാഞ്ചിഭായ് സക്കറിയ കോവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്തിലെ ആശുപത്രിയിൽ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.
രാജസ്ഥാൻ റോയൽസാണ് വാർത്ത പുറത്ത് വിട്ടത്. കാഞ്ചി ഭായ് സക്കറിയ കോവിഡിന എതിരായ പോരാട്ടത്തിൽ കീഴടങ്ങിയത് വേദനിപ്പിക്കുന്നു.ഈ പ്രതിസന്ധി ഘട്ടത്തിൽ ചേതനും കുടുംബത്തിനും എല്ലാവിധ പിന്തുണ നൽകുന്നതായും ടീം പറഞ്ഞു.