ന്യൂഡൽഹി: ബാംഗ്ലൂർ എഫ് സിയോട് മാലിദ്വീപ് വിട്ടു പോകാൻ മാലിദ്വീപ് കായിക മന്ത്രിയുടെ നിർദേശം.കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയതിനാണ് നടപടി.സംഭവത്തിൽ ബാംഗ്ലൂർ എഫ് സി ഉടമ പാർദ് ജിൻഡാൽ മാപ്പ് ചോദിച്ചു.
ഐ എസ് എൽ ടീമായ ബാംഗ്ലൂർ എഫ് സിയിലെ മൂന്ന് വിദേശ താരങ്ങളും സപ്പോർട്ട് സ്റ്റാഫിലും ഉള്ളവരാണ് ലംഘനം നടത്തിയത്.
എന്നാൽ ഏത് സാഹചര്യത്തിലാണ് ലംഘനം ഉണ്ടായതെന്ന് വ്യക്തമല്ല.അംഗീകരിക്കാൻ പറ്റാത്ത പെരുമാറ്റമാണ് ബാംഗ്ലൂർ എഫ് സിയിൽ നിന്നുമുണ്ടായത്. ക്ലബ് ഉടനെ മാലിദ്വീപ് വിട്ട് പോകണമെന്നും കായിക മന്ത്രി പറഞ്ഞു.