ന്യൂഡല്‍ഹി: ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമിന്‍സിന് ജന്മദിനാശംസകള് നേര്‍ന്ന് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്. ആശംസ നേര്‍ന്ന് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് പങ്കുവെച്ച വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്.
റസല്‍, ദിനേശ് കാര്‍ത്തിക്, മോര്ഗന്, ഗില്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരുള്‍പ്പെടെ പല താരങ്ങളും വീഡിയോയില്‍ കമിന്‍സിന് ജന്മദിനാംശ നേര്‍ന്നു. എത്രയും പെട്ടെന്ന് ഓസ്ട്രേലിയയുടെ ക്യാപ്റ്റനാവാന്‍ സാധിക്കട്ടേയെന്നും എല്ലാ ആശംസകളും നേരുന്നുവെന്നും സഹതാരം ദിനേശ് കാര്‍ത്തിക് വീഡിയോയില്‍ പറയുന്നു. അതേസമയം, ഓസീസ് ടീമിന്റെ നായക സ്ഥാനത്തേക്ക് കമിന്‍സ് വരുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്.