ഇന്ത്യയിൽ ഇപ്പോൾ കോവിഡ് രൂക്ഷമാകുകയാണ്. അതിനിടെ ഇന്ത്യയിലെ വാർഷിക പ്രൈം ഡേ വില്പന മാറ്റി വച്ചിരിക്കുകയാണ് ആമസോൺ. എന്നാൽ രാജ്യത്ത് ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രതിസന്ധി നേരിടാൻ തങ്ങളാൽ കഴിയുന്ന എല്ലാം ചെയ്യുകയാണ് ആമസോൺ,ഗൂഗിൾ പോലെയുള്ള വൻ കിട കമ്പനികൾ.
രാജ്യത്തിന് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും മറ്റും വിമാനമാർഗം കമ്പനികൾ എത്തിച്ചു.വർധിച്ചു വരുന്ന കോവിഡ് കണക്കിലെടുത്ത ആമസോൺ ഇന്ത്യയിലും കാനഡയിലും പ്രൈം ഡേ വില്പന മാറ്റി വച്ചിരിക്കുകയാണ്.
കമ്പനി വില്പന മാറ്റിയെന്ന് അറിയിച്ചെങ്കിലും പുതുക്കിയ തീയതി ഇതുവരെ അറിയിച്ചിട്ടില്ല.പ്രൈം ഡേ വില്പനയിൽ ഉത്പന്നങ്ങൾ പകുതി വിലയ്ക്കും രണ്ടു ദിവസത്തിനുള്ളിൽ ഡെലിവെറിയും നേടാൻ കഴിയുമായിരുന്നു.എന്നാൽ കോവിഡ് കാരണം രാജ്യത്തെ സംസ്ഥാനങ്ങൾ പകുതിയും അടച്ചതിനാൽ അവശ്യ സാധനങ്ങളുടെ വില്പന മാത്രമാണ് ഇപ്പോൾ നൽകുന്നത്.