കൊളംബോ: ഫൈസർ വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയ സൗത്ത് ഏഷ്യയിലെ ആദ്യ രാജ്യമായി ശ്രീ ലങ്ക. രാജ്യം ഇപ്പോൾ കോവിഡ് മൂന്നാം തരംഗത്തിലൂടെ മുന്നോട്ട് പോകുകയാണ്. ഇന്ത്യയിൽ നിന്നും വാക്‌സിൻ വിതരണത്തിന് ഇപ്പോൾ വിലക്ക് ഉള്ളതും രാജ്യത്തെ വലക്കുകയാണ്.
സർക്കാർ 5 മില്യൺ കോവിഡ് ഡോസ് വാക്‌സിന് ഓർഡർ നൽകും. ശ്രീ ലങ്കയിൽ നിലവിൽ രണ്ടു വാക്‌സിനുകൾക്ക് അനുമതിയുണ്ട്. റഷ്യയുടെ സ്പുട്നിക്ക്,ചൈനയുടെ സിനോഫം എന്നി വാക്‌സിനുകളാണ് നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്നത്.
















