ന്യൂഡൽഹി: ഇന്ത്യൻ മുൻ ഹോക്കി താരവും ഒളിമ്പിക്സിൽ സ്വർണം നേടിയ ഇന്ത്യൻ സംഘത്തിലെ അംഗവുമായ രവീന്ദർ പാൽ സിങ് അന്തരിച്ചു. കോവിഡ് ബാധിതനായി രണ്ട് ആഴ്ചയോളം ചികിത്സയിൽ കഴിയുകയായിരുന്നു. ഏപ്രിൽ 24 -നാണ് കോവിഡ് ബാധിച്ച് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച്ച കോവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് വാർഡിലേക്ക് മാറ്റിയിരുന്നു. എന്നാൽ വെള്ളിയാഴ്ച്ച ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.