ന്യൂഡൽഹി: ഇന്ത്യയിൽ തുടരുന്നത് സുരക്ഷിതമല്ലെന്ന് വിലയിരുത്തി ന്യൂസിലാൻഡ് താരങ്ങൾ മാലിദ്വീപിലേക്ക് പോകുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇന്ത്യയിൽ നിന്നും ലണ്ടനിലേക്ക് പോകാനാണ് കിവീസ് താരങ്ങൾ നേരത്ത തീരുമാനിച്ചിരുന്നത്.
ഇനി മാലിദ്വീപിൽ നിന്നും കിവീസ് താരങ്ങൾ ഇംഗ്ലണ്ടിലേക്ക് പോകും. ലണ്ടനിലേക്ക് ഉള്ള മടക്കം ഒരാഴ്ച കൂടി വൈകുമെന്ന് അറിഞ്ഞതോടെയാണ് ഇവർ മാലിദ്വീപിലേക്ക് പോയത്.
ന്യൂസിലാൻഡ് നായകൻ കൈൻ വില്യംസൺ,മിച്ചൽ,ജാമിസൺ എന്നിവരാണ് മാലിദ്വീപിലേക്ക് പോയത്.അതിനിടെ കൊൽക്കത്തയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സീഫെർട്ടിന് കോവിഡ് പോസിറ്റീവായി.