മുംബൈ: ന്യൂസീലൻഡിനെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ, പൃഥ്വി ഷാ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് അവസരം ലഭിച്ചില്ല. ഓസീസ് പരമ്പരയ്ക്കിടെ പരിക്കേറ്റിരുന്ന ഷമിയും ജഡേജയും ദീര്‍ഘനാളായി ടീമിന് പുറത്തായിരുന്നു.
ലോകേഷ് രാഹുൽ, വൃദ്ധിമാൻ സാഹ എന്നിവരെ ടീമിൽ പരിഗണിച്ചിട്ടുണ്ടെങ്കിലും ഫിറ്റ്നസ് പരിഗണിച്ച് മാത്രമേ ഇവർക്ക് ടീമിൽ ഇടം നൽകൂ.
ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ, മുഹമ്മദ് സിറാജ്, ശർദ്ദുൽ താക്കൂർ, ഉമേഷ് യാദവ് എന്നിവരാണ് പേസർമാരായി ടീമിലുള്ളത്. സ്പെഷ്യലിസ്റ്റ് സ്പിന്നർമാരായി ആരും ടീമിൽ ഇല്ല. ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ എന്നിവർ സ്പിൻ ഓൾറൗണ്ടർമായി ടീമിൽ ഇടം പിടിച്ചു.
ഋഷഭ് പന്താണ് ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ. സാഹയെ ബാക്കപ്പ് വിക്കറ്റ് കീപ്പറായാണ് പരിഗണിച്ചിരിക്കുന്നത്. രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ എന്നിവർ ഓപ്പണിംഗ് സ്ഥാനത്തെത്തുമ്പോൾ അഗർവാൾ പകരക്കാരുടെ ബെഞ്ചിലാവും. നായകൻ വിരാട് കോലിക്കൊപ്പം ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി എന്നിവരും ടീമിലുണ്ടാവും. അഭിമന്യു ഈശ്വരൻ, പ്രസിദ്ധ് കൃഷ്ണ, അവേഷ് ഖാൻ, അർസാൻ നഗ്വാസ്വല്ല എന്നിവർ സ്റ്റാൻഡ് ബൈ താരങ്ങളാണ്.
20 അംഗ സംഘത്തെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 18-നാണ് ന്യൂസീലന്‍ഡിനെതിരായ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഇതിനു ശേഷം ഓഗസ്റ്റ് നാലു മുതല്‍ സെപ്റ്റംബര്‍ 14 വരെയാണ് അഞ്ചു ടെസ്റ്റ് മത്സരങ്ങളടങ്ങിയ ഇംഗ്ലണ്ട് പരമ്പര.
ഇന്ത്യന്‍ ടീം: വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, ആര്. അശ്വിന്, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ.എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ.
ഇവര്‍ക്കൊപ്പം ഇവര്‍ക്കൊപ്പം സ്റ്റാന്‍ഡ് ബൈ ആയി നാല് താരങ്ങളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഭിമന്യു ഈശ്വരന്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്, അര്‍സാന്‍ നഗ്വാസ്വല്ല എന്നിവരാണ് സ്റ്റാന്‍ഡ് ബൈ താരങ്ങള്‍.